ഇന്ന് ഉച്ചക്ക് സുലൈബിയാ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരു തടവുകാരന്‍ മരിച്ചതായി കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറ്ക്ട്രറ്റേ് അറിയിച്ചത്. 47 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. മരണമടഞ്ഞത് ഏത് പൗരനാണന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കില്ലും സിറിയന്‍ സ്വദേശിയാണന്നാണ് പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സുലൈബിയ സെന്‍ട്രല്‍ ജയിലിലെ മയക്കുമരുന്ന് കേസിലെ തടവുകാരെ പാര്‍പ്പിക്കുന്ന നാലാം നമ്പര്‍ ഡോര്‍മറ്ററിയിലാണ് തീ പടര്‍ന്നത്. 30 സെല്ലുകളിലായി 336 കുറ്റവാളികളാണ് ഇവിടെ ഉണ്ടായിരുന്നു്. പുക ശ്വസിച്ചാണ് മരണം സംഭവിച്ചെതെന്ന് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ഫര്‍വാനിയ, ജഹ്‌റ, അല്‍ സബാ ആശുപത്രികളായിലേക്ക് മറ്റിയിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ അഗ്‌നിശമന സേനയുടെ ഫര്‍വാനിയ, ജലീബ് അല്‍ഷുവൈഖ് വിഭാഗത്തില്‍ നിന്നുള്ള സംഘം എത്തി തീയണക്കുകയായിരുന്നു. നാല് അഗ്‌നിശമന സേനാംഗങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ പരിക്കേറ്റിട്ടുണ്ട്. ജയിലിലെ എയര്‍കണ്ടീഷനിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തിന് കാരണമെണ് പ്രാഥമിക വിലയിരുത്തല്‍.