ശ്രീനഗര്‍: ജമ്മു കാശ്‍മീരില്‍ പോലീസും ഭീകരവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ബദ്‍ഗാം ജില്ലയിലെ ചാദൂരയില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഒരാള്‍ കൂടിയുണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.