ഹുബ്ലി: മുഹ്‌റം ആചാരത്തിന്റെ പേരില്‍ കര്‍ണാടകയില്‍ ഒരു വയസുള്ള കുഞ്ഞിനെ എരിയുന്ന കനലില്‍ കിടത്തി. കുണ്ട്‌ഗോള്‍ ജില്ലയിലെ ഹുബ്ലി ധര്‍വാദിലാണ് സംഭവം. മുഹ്‌റം ആചാരത്തിന്‍ ഭാഗമായുള്ള ആചാരത്തിന്റെ പേരിലാണ് പിഞ്ചു കുഞ്ഞിനോടുള്ള ക്രൂരത അരങ്ങേറിയത്. കത്തിയെരിയുന്ന തീക്കനലിനു മുകളില്‍ വാഴ ഇല വിരിച്ചാണ് കുട്ടിയെ കിടത്തിയത്. ഒരു തറവാട്ട് വീട്ടില്‍ നടന്ന ചടങ്ങിലായിരുന്നു സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരി്ച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മുഹ്‌റം ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ഇത്തരം ആചാരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവരെ പങ്കെടുപ്പിക്കരുതെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.