ഒരു വയസ് മാത്രമുള്ള ഒരു പെണ്‍കുട്ടി റെയില്‍വേ പാളത്തിലേക്ക് വീഴുന്നതും തുടര്‍ന്ന് ട്രെയിന്‍ കടന്ന് പോകുന്നതുമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്

ലക്നൗ: അമൃത്‍സറില്‍ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറിയുണ്ടായ ദുരന്തത്തിന്‍റെ ആഘാതത്തില്‍ നിന്ന് രാജ്യം വിമുക്തമായിട്ടില്ല. അതിന് മുമ്പ് തന്നെ വലിയൊരു ദുരന്തത്തിന് അടുത്ത് വരെ കാര്യങ്ങള്‍ എത്തിയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് ഒരു കുഞ്ഞ് ജീവനാണ്.

ഒരു വയസ് മാത്രമുള്ള ഒരു പെണ്‍കുട്ടി റെയില്‍വേ പാളത്തിലേക്ക് വീഴുന്നതും തുടര്‍ന്ന് ട്രെയിന്‍ കടന്ന് പോകുന്നതുമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. പ്ലാറ്റ്‍ഫോമിനും പാളത്തിനും ഇടയിലുള്ള സ്ഥലത്തേക്കാണ് കുഞ്ഞ് വീണത്. ട്രെയിന്‍ അതിവേഗം കടന്ന് പോയെങ്കിലും കുഞ്ഞിനെ ഒന്ന് സ്പര്‍ശിച്ച് പോലുമില്ല. ട്രെയിന്‍ കടന്ന് പോയതോടെ ഓടിയെത്തിയ മറ്റ് യാത്രക്കാര്‍ കുഞ്ഞിനെ വാരിയെടുത്ത് നല്‍കി.

വീഡിയോ കാണാം...

Scroll to load tweet…