തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ പണ തട്ടിപ്പ്. എല്‍ഐസി ഉദ്യോഗസ്ഥന്റെ 68,0000 രൂപയാണ് വിദേശത്തുനിന്നും തട്ടിപ്പുകാര്‍ പിന്‍വലിച്ചത്. സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 27നാണ് എല്‍എഐയിലെ ഉദ്യോഗസ്ഥനായ പ്രമോദിന് മൊബൈലിലേക്ക് പണം പിന്‍വലിച്ചുവെന്ന സന്ദേശമെത്തുന്നത്. 14 സന്ദേശങ്ങളാണ് എത്തിയത്. 

ക്രഡിറ്റ് കാര്‍ഡില്‍ നിന്നും ഒരു വാലറ്റിലേക്ക് 68,0000 രൂപ മാറ്റിയതെന്നായിരുന്നു സന്ദേശം. ഉടന്‍ ബാങ്കിനെ വിവമരിയിച്ചു. ബാങ്ക് നടത്തിയ പരിശോധനയില്‍ വിദേശത്തുനിന്നാണ് പണം തട്ടിയിരിക്കുന്നതെന്ന് വ്യക്തമായി. വിദേശത്തുനിന്നുള്ള പണം പിന്‍വലിക്കിലിന് ഒറ്റത്തവണ നമ്പര്‍ ആവശ്യമില്ലെന്ന പഴുതുപയോഗിച്ചാണ് പണം തട്ടിയെടുത്തത്.

സൈബര്‍ പൊലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈഡിറ്റ് ഉപയോഗിച്ച് ഓണ്‍ ലൈന്‍ ഇടപാട് നടത്തിയപ്പോള്‍ ഉപയോഗിക്കുന്ന രഹസ്യ നമ്പറുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തുന്ന നൈജീരിയന്‍ സംഘത്തെയാണ് പൊലീസ് സംശയിക്കുന്നത്. ഒറ്റത്തവണ നമ്പര്‍ ചോര്‍ത്തി വിനോദ് എന്നയാളില്‍ നിന്നും ഇന്നലെ ഒരു ലക്ഷത്തി മൂവായിരം രൂപ തട്ടിയെടുത്തിരുന്നു.