സന്നിധാനം: ശബരിമല സന്നിധാനത്തെ ദർശനത്തിന് വേണ്ടി കേരളാപോലീസ് തയ്യാറാക്കിയിരിക്കുന്ന വർച്വല്‍ ക്യൂവില്‍ തിരക്ക് വർദ്ധിച്ചു. ഇതുവരെ പന്ത്രണ്ടര ലക്ഷം പേരാണ് വ്ർച്വല്‍ ക്യൂവഴി ദർശനത്തിന് ബുക്ക് ചെയ്ചിരിക്കുന്നത്. ഒക്ടോബർ അവസാനവാരത്തോട് കൂടിയാണ് വർച്വല്‍ ക്യൂ വഴി ദർശനത്തിന് ബുക്കിങ്ങ് തുടങ്ങിയത്. 

ഓരാഴ്ചയ്ക്കുള്ളില്‍ തന്നെ നവംബർ പതിനാറിന് ശേഷമുള്ള ആഴ്ചയിലെ ബുക്കിങ്ങ് പൂർത്തിയായി കഴിഞ്ഞിരുന്നു.നവംബറില്‍ 35000മുതല്‍ നാല്‍പതിനായിരം പേർക്കവരെയാണ് വർച്വല്‍ ക്യൂവഴി ർശനത്തിന് അവസരം ഒരുക്കിയിരുന്നത് ഇനിഏതാനും ദിവസങ്ങളില്‍ മാത്രമാണ് ഒഴിവുള്ലത്.ഡിസംബറിലും ബുക്കിങ്ങ് ഏകദേശം പൂർത്തിയായി. 

മണ്ഡല മകരവിളക്ക് ദിവസങ്ങളില്‍ ബുക്കിങ്ങ് ഇല്ല തിരക്ക് കണക്കിലെടുത്താണ് മുൻകൂർ ബുക്കിങ്ങ് നിർത്തിയിരിക്കുന്നത്. 2018 ജനുവരി 11മതല്‍ 16 വരെ വർച്വല്‍ ക്യൂ സംവിധാനം ഇല്ല. ജനുപവരി 16മുതല്‍ 19വരെ വർച്വല്‍ ക്യൂവഴി ദർശനം ഉണ്ട്. വർച്വല്‍ ക്യൂവിന്‍റെ പരിശോധന പൂർണമായും പമ്പയിലാണ് നടക്കുന്നത്. 

ദേഹപരിശോധനക്ക് ശേഷം തിരക്കില്‍പ്പെടാതെ നേരിട്ട് പതിനെട്ടാം പടിക്ക് താഴെഎത്താൻ കഴിയും. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് വർച്വല്‍ സംവിാനം ഉപയോഗപ്പെടുത്താൻ ബുക്ക് ചെയ്യതിട്ടുള്ളത്. തൊട്ട് പിന്നാലെ കാർണാടകത്തില്‍ നിന്നുള്ള തീർത്ഥാടകരാണ് . വ്യാജ കൂപ്പണുകള്‍ തിരിച്ചറിയാൻ പ്രത്യേക ബാർകോഡ് സംവിാനവും ഏർപ്പെടുത്തിയിടുണ്ട്.വിദേശത്ത് നിന്നുള്ള തീർത്ഥാടകരും ദർശനത്തിനായി മുൻ കൂർ ചെയ്തവരില്‍ ഉള്‍പ്പെടും