ഫ്ളിപ്പ്കാര്‍ട്ടും ആമസോണും ഇത് രണ്ടാം തവണയാണ് മെയ് മാസത്തില്‍ വന്‍ വിലക്കുറവില്‍ രംഗത്തെത്തുന്നത്.

ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ വേനല്‍ക്കാല ഓഫറുകളുമായി വിപണി കീഴടക്കാന്‍ ശ്രമം തുടങ്ങി. ഇന്നാരംഭിച്ച ഓഫറുകള്‍ 16 -ാം തിയതിവരെ തുടരും. ഫ്ളിപ്പ്കാര്‍ട്ടിന്റെത് ബിഗ് ഷോപ്പിങ്ങ് ഡേയസ് സെയിലാണെങ്കില്‍ ആമസോണിന് സമ്മര്‍ സേയില്‍സാണ് രണ്ട് സൈറ്റുകളും നിരവധി സാധനങ്ങള്‍ക്കാണ് വിലകുറച്ചിരിക്കുന്നത് 

ആപ്പിള്‍ ഐഫോണ്‍ എക്‌സ്, ആപ്പിള്‍ ഐഫോണ്‍ എസ് ഇ 32 ജിബി, എല്‍ജി ക്യൂ 6, എന്നീ മോബൈല്‍ ഫോണുകള്‍ക്കാണ് ആമസോണില്‍ വിലകുറവെങ്കില്‍ ഒപ്പോ എഫ് 7, ഗൂഗിള്‍ പിക്‌സല്‍ 2, സാംസങ്ങ് ഗ്യാലക്‌സി എസ് 8 എന്നീ ഫോണുകള്‍ക്കാണ് ഫഌപ്പ്കാര്‍ട്ടില്‍ വിലക്കുറവുള്ള ഫോണുകള്‍. 

ആമസോണില്‍ വേനല്‍ക്കാല ഓഫറുകള്‍ക്ക് പുറകേ മറ്റൊരു വലിയ വില്‍പ്പനാഘോഷം പുറകേ വരുമെന്ന് ആമസോണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറഞ്ഞു. ഈ ആഘോഷത്തില്‍ കൂടുതല്‍ വലിയ സേവനങ്ങള്‍ ആമസോണില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

സ്മാര്‍ട്ട് ഫോണ്‍ പോലുള്ള പെട്ടെന്ന് വിറ്റുതീരുന്ന ഇലക്ട്രോണിക്ക് സാധനങ്ങള്‍ക്ക് 10-20 ശതമാനം വിലക്കുറവും തുണിത്തരങ്ങള്‍ക്ക് 70-80 ശതമാനം വിലക്കുറവുമാണ് സൈറ്റുകള്‍ ഓഫര്‍ ചെയ്യുന്നത്. ഇതുകൂടാതെ ക്യാഷ് ബാക്ക് പദ്ധതികളും നോ-കോസ്റ്റ് ഇഎംഐ പദ്ധതികളും സൈറ്റുകള്‍ നല്‍കുന്നു. 

ഫ്ളിപ്പ്കാര്‍ട്ടും ആമസോണും ഇത് രണ്ടാം തവണയാണ് മെയ് മാസത്തില്‍ വന്‍ വിലക്കുറവില്‍ രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫ്ളിപ്പ്കാര്‍ട്ടിന്റെ 10-ാം വാര്‍ഷികാഘോഷമായിരുന്നു.