ഓൺലൈൻ വഴി ബുക്ക് ചെയ്ത യൂബർ ടാക്സിയുടെ ഡ്രൈവർക്കും ഇതിലെ യാത്രക്കാരിയായ വിദ്യയ്ക്കുംനേർക്കാണ് ഓട്ടോ റിക്ഷാ ഡ്രൈവർമാർ കൈയേറ്റത്തിനു മുതിർന്നത്. ബംഗലൂരുവിൽ നിന്നും രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയതാണ് ഫാഷൻ ഡിസൈനാറയ വിദ്യ.ഓൺലൈൻ ടാക്സി വിളിച്ച് യാത്ര തുടങ്ങുമ്പോഴാണ്   കൈയേറ്റശ്രമം.

ഓൺലൈൻ വഴി ബുക്ക് ചെയ്ത വാഹനത്തിൽ പോകാൻ കഴിയില്ലെന്നും വേണമെങ്കിൽ ടാക്സിയിൽതന്നെ പോകാനും നിർദേശമുണ്ടായി. കൈയിൽ പണമില്ലെന്നും ലഗേജുകൾ ധാരാളമുണ്ടന്നും യുവതി ഓട്ടോ ഡ്രൈവർമാരോടു പറഞ്ഞെങ്കിലും അവർ വിട്ടുവീഴ്ചയ്ക്കു തയറായില്ല. കൈയേറ്റത്തിനു ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ യുവതിക്കുനേർക്ക് ഡ്രൈവർമാർ ഭീഷണി മുഴക്കി.

സ്ഥലത്തെത്തിയ പോലീസുകാരും ഓട്ടോതൊഴിലാളികൾക്ക് അനുകൂലമായ നിലപാട് എടുത്തെന്നാണ് യുവതിയുടെ പരാതി.കൂടുതൽ പോലീസെത്തിയാണ് യുവതിയ്ക്ക് യാത്ര തുടരാൻ സഹായം നൽകിയത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവസ്യപ്പെട്ട് പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് യുവതി പറ‍ഞ്ഞു.അതേസമയം യുവതിയെ കയ്യേറ്റം ചെയ്യ്തിട്ടില്ലെന്ന് ഓട്ടോതൊഴിലാളികൾ പറഞ്ഞു.നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതിനാലാണ് ഓൺലൈൻ ടാക്സി തടയുന്നതെന്നും അവർ പറയുന്നു.