കൊച്ചി: കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളംകുളം സ്വദേശി ചിദംബരനാണ് മരിച്ചത്.മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ ടാക്സി കമ്പനിയുടെ നയങ്ങൾ കാരണം അമിത ജോലി സമ്മർദ്ദത്തിലായിരുന്നു ചിദംബരനെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടവന്ത്രയിലെ സ്വകാര്യ ബാങ്കിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് രാവിലെ ചിദംബരനെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എളംകുളംസ്വദേശിയായ ചിദംബരന് ഭാര്യയും,വിദ്യാർത്ഥിനികളായ രണ്ട് മക്കളുമാണുള്ളത്. മിക്ക ദിവസങ്ങളിലും രാത്രി വൈകിയും ചിദംബരന്‍റെ ഓൺലൈൻ ടാക്സി, സർവ്വീസ് നടത്തിയിരുന്നു. അന്യായമായ തൊഴിൽ നയങ്ങൾ മൂലം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നതാണ്

മരണത്തിലേക്ക് നയിച്ചതെന്ന് ഓൺലൈൻ ടാക്സി തൊഴിലാളി സംഘടനകൾ ആരോപിച്ചു. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളയാളായിരുന്നു ചിദംബരനെന്നും മരണത്തിൽ അസ്വാഭാവിതകയില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നും എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.