Asianet News MalayalamAsianet News Malayalam

സിപിഎമ്മും ബിജെപിയും ശബരിമല വിഷയം വഷളാക്കാൻ ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി

സുപ്രീംകോടതി വിധിക്കെതിരെ ഒരു റിവ്യൂ പെറ്റീഷൻ നൽകാൻ നൽകാൻ ദേവസ്വം ബോർഡ് തയ്യാറായിരുന്നുവെങ്കിൽ ഇത്രയേറെ സംഘർഷമുണ്ടാക്കുമായിരുന്നില്ല. ഓർഡിനൻസ് കൊണ്ടു വരുമെന്ന് പറയാൻ  എന്തുകൊണ്ടാണ് അമിത്ഷാ തയ്യാറാകാതിരുന്നത്.

oomen chandy against cpim and bjp
Author
Kottayam, First Published Oct 27, 2018, 7:55 PM IST

കോട്ടയം: ശബരിമല വിഷയം രൂക്ഷമാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ശബരിമല വിഷയത്തിൽ കോട്ടയത്ത് കോൺ​ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിക്കെതിരെ ഒരു റിവ്യൂ പെറ്റീഷൻ നൽകാൻ നൽകാൻ ദേവസ്വം ബോർഡ് തയ്യാറായിരുന്നുവെങ്കിൽ ഇത്രയേറെ സംഘർഷമുണ്ടാക്കുമായിരുന്നില്ല. നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും കഴിയും. റിവ്യൂ പെറ്റീഷൻ തള്ളിയാൽ ഓർഡിനൻസ് കൊണ്ടു വരുമെന്ന് പറയാൻ  എന്തുകൊണ്ടാണ് അമിത്ഷാ തയ്യാറാകാതിരുന്നത്. നാട്ടിൽ കലാപം ഉണ്ടാക്കാനാണ് ഇരു കൂട്ടരും ശ്രമിക്കുന്നത്.

സമാധാനത്തോടെ പ്രാർത്ഥനായജ്ഞം നടത്തിയവരെ അറസ്റ്റു ചെയ്യാനാണ് ശ്രമിക്കുന്നത് എങ്കിൽ അത് കേരളത്തിൽ നടക്കില്ല. ശബരിമലയിൽ പോയവരെയൊക്കെ അറസ്റ്റു ചെയ്യുന്ന സ്ഥിതിയാണെന്നും ആരും ശബരിമലയിലേക്ക് പോകാതിരിക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios