എം എം ഹസനെ അധ്യക്ഷനായി തുടരാൻ അനുവദിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടതായാണ് വിവരം. 

ദില്ലി:പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വരെ എം എം ഹസനെ അധ്യക്ഷനായി തുടരാൻ അനുവദിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടതായാണ് വിവരം. 

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ചർച്ചയായി. ഡൽഹിയിലുള്ള പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇന്നോ നാളെയോ രാഹുൽ ഗാന്ധിയെ കാണും. അധ്യക്ഷ പ്രഖ്യാപനം നീട്ടികൊണ്ടു പോകേണ്ടതില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. മുതിർന്ന നേതാവ് എ കെ ആന്റണി, കേരള എംപിമാർ എന്നിവരുമായി എ ഐസി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് ചർച്ച നടത്തിയിരുന്നു.