മലപ്പുറം: സംസ്ഥാനത്തെ നിയമവാഴ്ച്ച ഭീഷണിയിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരിഹാരമുണ്ടാക്കേണ്ട ഭരണകക്ഷി തന്നെ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുവെന്ന അതീവ ഗുരുതമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.