തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള സർക്കാർ നടപടികൾ സുതാര്യമല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി . റിപ്പോർട്ടിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ പോലും അറിയിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
ഇത് സോളാർ കമ്മീഷൻ റിപ്പോർട്ടാണോ അതോ സരിത റിപ്പോർട്ടാണോ എന്ന് സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഒരു കത്തിന്‍റെ പേരിൽ മാത്രമാണ് കേസെടുക്കുന്നത്. സരിതയുടെ കത്ത് റിപ്പോർട്ടിൽ രണ്ടു പ്രവാശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിന്‍റെ ഒരു ബുക്കിൽ കമ്മീഷൻ ഒപ്പിടാതിരുന്നതെന്തുകൊണ്ടെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.
ഇക്കാര്യത്തിൽ സംശയങ്ങളുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പ്രതികാര രാഷ്ട്രീയത്തിന്‍റെ പാതയിലേക്കാണ് ഇപ്പോഴത്തെ സർക്കാർ സഞ്ചരിക്കുന്നത്. ഇന്നലെ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സർക്കാർ ഇന്ന് സ്വീകരിച്ചിരിക്കുന്നത്. ഒരു നടപടിയിലും ആശങ്കയില്ലെന്നും അന്വേഷണം നേരിടുമെന്നും തനിക്കെതിരെയുള്ള രണ്ട് ആരോപണങ്ങളിൽ ഏതെങ്കിലും ഒന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സോളാര്‍ കമ്മീഷന്‍റെ സുപ്രധാന കണ്ടെത്തലുകള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
