തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഔദ്യോഗിക പദവികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് ഹൈക്കമാന്റ് അനുമതിയോടെയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കെ.പി.സി.സി പ്രസിഡന്റാകാന്‍ തന്നോട് ഹൈക്കമാന്റ് ആവശ്യപ്പെടില്ല. കേരള കോണ്‍ഗ്രസിനെ മുന്നണിയിലേയ്ക്ക് മടക്കി വിളിക്കുന്ന കാര്യം ഇപ്പോള്‍ അജണ്ടയില്‍ ഇല്ല.

യുഡിഎഫിലേക്ക് മടങ്ങിവരവിനെപ്പറ്റി ചിന്തിക്കേണ്ടത് കെ.എം. മാണിയാണ്. ജെഡിയു യുഡിഎഫ് വിടില്ലെന്നും വേങ്ങര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് ഉമ്മന്‍ ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു