മാണി യു.ഡി.ഏഫിന് ഒപ്പം നില്‍ക്കണമെന്നാണ് ആഗ്രഹം

ആലപ്പുഴ: യു.ഡി.ഏഫ് ആരെയും ചാക്കിട്ട് പിടിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി. ഏല്‍.ഡി.എഫ് പലരെയും ചാക്കിട്ട് പിടിക്കാന്‍ നടക്കുകയാണ്. ചെങ്ങന്നൂരില്‍ യു.ഡി.ഏഫ് തികഞ്ഞ അത്മവിശ്വാസത്തിലാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.എം. മാണിയെ ഞങ്ങള്‍ പറഞ്ഞ് വിട്ടതല്ല. ഏത് മുന്നണിയില്‍ ചേരണം, യുഡിഎഫിലേക്ക് മടങ്ങി വരണോ എന്നതടക്കം എന്ത് തീരുമാനമെടുക്കുവാനും മാണിക്ക് സ്വാതന്ത്യമുണ്ട്, മാണി യു.ഡി.ഏഫിന് ഒപ്പം നില്‍ക്കണമെന്നാണ് ആഗ്രഹം. തീരുമാനിക്കേണ്ടത് അവര്‍ തന്നെയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.