കരുണാകരനെ താഴെ ഇറക്കിയ ഗുഡാലോചനയ്ക്ക് നേതൃത്വം നല്കിയത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രുപ്പാണെനന് ടി.എച്ച് മുസ്തഫ ആരോപിച്ചു.  

തിരുവനന്തപുരം: ചാരക്കേസില്‍ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഹസ്സനുമെതിരെ മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ രംഗത്ത്. കരുണാകരനെ താഴെ ഇറക്കിയ ഗുഡാലോചനയ്ക്ക് നേതൃത്വം നല്കിയത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രുപ്പാണെനന് ടി.എച്ച് മുസ്തഫ ആരോപിച്ചു. 

ഹസ്സൻ ഇന്നത്തെ പോലെ അന്നും അവസര വാദത്തിന്‍റെ ആൾരൂപമാണ്. ഉമ്മൻ‌ചാണ്ടിക്കൊപ്പം ചെന്നിത്തലയും കരുണാകരനെ താഴെ ഇറക്കാൻ കൂട്ട് നിന്നത് ഹസ്സനാണെന്നും മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള കോൺഗ്രസ്‌ ബിയും സിഎംപിയും ഒഴികെ എല്ലാ ഘടകകക്ഷികളും എ ഗ്രുപ്പിന്‍റെ ഉപചാപത്തിന് കുട്ടു നിന്നെന്നും ഉമ്മൻ‌ചാണ്ടി ഉൾപ്പടെ ഉള്ളവർ ജനങ്ങളോട് ഇനിയെങ്കിലും മാപ്പ് പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.