തൃത്താല: ബൽറാമിന് പിന്തുണയുമായി ഉമ്മൻചാണ്ടി തൃത്താലയിലെത്തി. ബല്‍റാമിനെതിരായ സംഘര്‍ഷത്തില്‍ 
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വി ടി ബൽറാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സി പി എം നേതാവ് പറഞ്ഞതിനെക്കുറിച്ചും മുഖ്യമന്ത്രി നിലപാട് പറയണം. ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചു കൊടുക്കില്ലെന്നും സി പി എം തെറ്റ് തിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ബൽറാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട എന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.