മകന്റെ മരണത്തെക്കുറിച്ച് വിങ്ങിപ്പൊട്ടിയ പിതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതായതോടെയാണ് ഉമ്മന്‍ ചാണ്ടി പൊട്ടിക്കരഞ്ഞത്.  

കാസർകോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ന് രാവിലെയാണ് കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചത്. മകന്റെ മരണത്തെക്കുറിച്ച് വിങ്ങിപ്പൊട്ടിയ കൃപേഷിന്റെ പിതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതായതോടെയാണ് ഉമ്മന്‍ ചാണ്ടി പൊട്ടിക്കരഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


മുഴുവൻ പ്രതികളെയും പിടികൂടുന്നത് വരെ വിശ്രമമില്ലെന്നും കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും നേരത്തെ രാഹുൽ ഗാന്ധി കൃപേഷിന്റെയും ശരത്തിന്റെയും കുടുംബത്തിന് ഉറപ്പു നൽകിയിരുന്നു. ഫോണിൽ വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ ഇരു കുടുംബങ്ങളെയും ആശ്വസിപ്പിച്ചിരുന്നു.