കൊച്ചി: സോളാര്‍ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത് താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണെന്നന്ന് ഉമ്മന്‍ ചാണ്ടി. സോളാര്‍ കമ്മിഷന്‍ മുന്‍പാകെയുള്ള വിസ്താരത്തിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പുതിയ വാദം. ഭാര്യയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെതിരെ കേസെടുത്ത് ശിക്ഷ വാങ്ങി നല്‍കിയതും തന്റെ മന്ത്രി സഭയുടെ കാലത്താണെന്ന് ഉമ്മന്‍ചാണ്ടി കമ്മീഷനു മുമ്പാകെ പറഞ്ഞു.
യുഡിഎഫ് മന്ത്രിസഭയില്‍ വലിയ സ്വാധീനമുണ്ടെന്ന് ആരോപിക്കുന്ന സരിത നായര്‍ക്ക് തന്റെ ഓഫിസില്‍ നിന്ന് ലെറ്റര്‍ പാഡുപോലും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഭിഭാഷകന്റെ ക്രോസ് വിസ്താരത്തനിടയില്‍ പറഞ്ഞു. തന്റെ കൃത്രിമ ലെറ്റര്‍പ്പാട് തയാറാക്കിയതിന് സരിതക്കെതിരെ കേസെടുത്തിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് പുറത്ത് വരുന്നതിന് മുന്‍പാണ് മന്ത്രിമാര്‍ സരിതയുമായി വേദി പങ്കിട്ടതെന്നും ഉമ്മന്‍ചാണ്ടി വാദിച്ചു.
