കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമീഷന്‍ ഇന്ന് വീണ്ടും വിസ്തരിക്കും . ഇത് അഞ്ചാം തവണയാണ് ഉമ്മന്‍ ചാണ്ടി കമീഷന് മുന്നില്‍ ഹാജരാകുന്നത്. സോളാര്‍ ആരോപണങ്ങള്‍ സംബന്ധിച്ച് നുണ പരിശോധനക്ക് തയ്യാറല്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. അന്വേഷണ ദ്യോസ്ഥന്‍ ആവശ്യപ്പെട്ടാല്‍ അക്കാര്യം അപ്പോള്‍ ആലോചിക്കുമെന്നായിരുന്നു ക്രോസ് വിസ്താരത്തിന് അദ്ദേഹം മറുപടി നല്‍കിയത്.