തിരുവനന്തപുരം: പടയൊരുക്കത്തിന് ശേഷമുണ്ടായ സംഘര്‍ഷം സംഘടനാ പ്രശ്നമല്ലെന്നും വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന വേദിയിലാണ് ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിളമാനൂരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരായ അദേഷ്, നജീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഐ ഗ്രൂപ്പുകാരനായ കെ.എസ്.യു സംസ്ഥാന സെക്രട്ടറി നബിലിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചുവെന്നാണ് ആരോപണം. സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. കുത്തേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.