തിരുവനന്തപുരം: ജെഡിയു യുഡിഎഫ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി. ജെഡിയു മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുന്നണി വിടില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്. നിതീഷ് കുമാറിന്റെ എൻഡിഎ ബന്ധത്തിൽ വിയോജിച്ചാണ് വീരേന്ദ്രകുമാർ എം.പി സ്ഥാനം രാജിവെച്ചതെന്നും ഉമ്മൻ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.