കൊച്ചി: കൊച്ചി മെട്രോ ട്രെയ്നില്‍ ഉമ്മന്‍ചാണ്ടിയുടെ ആദ്യയാത്രയ്ക്ക് തടസ്സമായത് സ്വന്തം പ്രവര്‍ത്തകരും. മൂന്നരയ്ക്കു ശേഷം മെട്രോ സ്‌റ്റേഷനില്‍ എത്തി ടിക്കറ്റ് എടുത്ത് ട്രെയിന്‍ കയറാന്‍ കാത്തിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പ്രവര്‍ത്തകരുടെ തിക്കും തിരക്കും മൂലം ട്രെയിനില്‍ കയറാന്‍ കഴിഞ്ഞില്ല.
എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി അനൂപ് ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ആദ്യ ട്രെയിനില്‍ കയറിപ്പോയി. പിന്നാലെ വന്ന രണ്ടാമത്തെ ട്രെയിനിലാണ് ഉമ്മന്‍ ചാണ്ടി യാത്ര ചെയ്തത്. ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കായിരുന്നു യാത്ര. രണ്ട് ട്രെയിനുകളിലും പ്രവര്‍ത്തകര്‍ കുത്തിനിറച്ചാണ് യാത്ര ചെയ്തത്.
മെട്രോയുടെ ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിയെയും പി.ടി തോമസിനെയും ക്ഷണിക്കാതിരുന്ന നടപടി വിവാദമായിരുന്നു. ഇതിനു മറുപടിയായാണ് മെട്രോയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ജനകീയ യാത്ര നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.

