തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികനില അതീവ ഗുരുതരാവസ്ഥയിലാണെന്നും ഖജനാവ് കാലിയാണെന്നുമുള്ള നിയുക്ത ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ മറുപടി. അധികാരമേറ്റെടുത്ത ശേഷം ഖജനാവ് കാലിയാണോ അല്ലയോ എന്ന് തോമസ് ഐസക്കിനു വ്യക്തമാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണെന്നും ധനസ്ഥിതി സംബന്ധിച്ചു പുതിയ സര്‍ക്കാര്‍ ധവളപത്രമിറക്കുമെന്നുമാണ് ഇന്നലെ സിപിഎം സംസ്ഥാന സമിതി യോഗത്തിനുശേഷം തോമസ് ഐസക് മാധ്യമങ്ങളോടു പറഞ്ഞത്.