കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പതിനായിരം കിലോ റേഷനരി പോലീസ് പിടികൂടി. രണ്ടുലോറികളിലായി നിറച്ച അമ്പതു കിലോയുടെ 200 ചാക്ക് അരിയാണ് മംഗലാപുരം ബി.സി.റോഡില്‍ വച്ച് പോലീസ് പിടികൂടിയത്. പിടികൂടിയ അരിക്ക് 260 ലക്ഷം വിലവരും.
കര്‍ണ്ണാടകയിലെ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യേണ്ട അരി കേരളത്തിലെ കരിഞ്ചന്തയിലേക്കു കടത്തുകയായിരുന്നു. ബി.സി.റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ട് ലോറിയും അരിയും ഉപേക്ഷിച്ചു ഡ്രൈവര്‍മാര്‍ ഓടിരക്ഷപ്പെട്ടു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അരി കേരളത്തിലേക്കാണെന്നു കണ്ടെത്തിയത്.
