ദുരിതത്തിൽ സഹായം ആവശ്യമുള്ളവർ പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ 0471 2318330 എന്ന ലാൻഡ് ഫോൺ നമ്പരിലും 9895179151, 9400209955, 9847530352, 9961954812, 9497003396 എന്ന മൊബൈൽ ഫോൺ നമ്പരുകളിലും ബന്ധപ്പെടേണ്ടതാണ്.
തിരുവനന്തപുരം: മഴക്കെടുതിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് ആശ്വാസവും പിന്തുണയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസിലും കൺട്രോൾ റൂം തുറന്നു. സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടുന്നതിനായി താമസസ്ഥലത്തെ നമ്പറും മൊബൈൽ നമ്പറും കൂടേച്ചേർത്തിട്ടുണ്ട്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അത്യാവശ്യം വിളിക്കേണ്ട ഫോണനമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.