തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത് പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷപാർട്ടികൾ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ജഡ്ജിമാരുടെ നിയമനത്തിൽ സുപ്രീംകോടതിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് ലോക്സഭയിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് പരിഷ്ക്കരണത്തെക്കുറിച്ച് രാജ്യസഭിൽ നടന്ന ചർച്ചയിലാണ് വോട്ടിംഗ് യന്ത്രത്തിന്റെ പ്രതിപക്ഷപാർട്ടികൾ വിശ്വാസ്യത ചോദ്യം ചെയ്തത്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രം ദുരുപയോഗം ചെയ്തെന്ന് ബി എസ്പിക്കൊപ്പം കോൺഗ്രസും ആരോപിച്ചു. വോട്ടിംഗ് യന്ത്രം ഇല്ലായിരുന്നുവെങ്കിൽ ബിജെപി ജയിക്കില്ലായിരുന്നുവെന്ന പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിന്റെ പരാമർശം ബഹളത്തിനിടയാക്കി.
വോട്ടിംഗ് യന്ത്രത്തിനെതിരെ ഉയർന്ന പരാതികൾ പരിശോധിക്കണമെന്ന് സിപിഎം എൻസിപി ബിഎസ്പി പാർട്ടികളും ആവശ്യപ്പെട്ടു. നിയസഭാതെരഞ്ഞെടുപ്പികളും ലോക്സഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
ജഡ്ജി നിയമനത്തിൽ കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതിയുടെ നിലപാടിനെ ലോക്സഭയിൽ മന്ത്രി രവിശങ്കർപ്രസാദ് രൂക്ഷമായി വിമർശിച്ചു
ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉപയോഗിച്ച് നികുതി വെട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ആധാർ നിർബന്ധമാക്കിയതെന്ന് ധനമന്ത്രി അരുൺ ജെറ്റ്ലി വ്യക്തമാക്കി.രാജ്യത്തെ 98 ശതമാനം പേരും ആധാർ കാർഡ‍് എടുത്തതായും അദ്ദേഹം ലോക്സഭയെ അറിയിച്ചു.
