മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ തുറന്ന കത്ത്. ജിഷ്ണുവിന്റെ അമ്മയ്‍ക്കെതിരായ ക്രൂരമായ പൊലീസ് നടപടിയെ ന്യായീകരിച്ച സർക്കാർ പരസ്യം ഞെട്ടിച്ചുവെന്ന് ചെന്നിത്തല കത്തില്‍ പറയുന്നു. സമരപോരാ‍ട്ടത്തിലൂടെ വളർന്നുവന്ന പിണറായി വിജയന്‍ മകൻ നഷ്‍ടപ്പെട്ട ഒരമ്മയുടെ സമരത്തോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. ഊരിപ്പിടിച്ച കത്തിക്കിടിയിലൂടെ തലയുർത്തിപിടിച്ച് നടന്നതിന് അഭിമാനം കൊണ്ടയാള്‍ ഇങ്ങനയാണോ പെരുമാറേണ്ടെതെന്നും രമേശ് ചെന്നിത്തല കത്തിൽ ചോദിക്കുന്നു. ദുരഭിമാനം മാറ്റിവച്ച് ജിഷ്ണുവിൻറെ അമ്മയെ നേരിട്ട് കണ്ട് ചർച്ച നടത്തി സമരം അവസാനിപ്പിക്കണമെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു.