മന്ത്രി എം എം മണിയുടെ വിവാദപരാമർശത്തിൽ യുഡിഎഫ് നിയമ നടപടിക്കൊരുങ്ങുന്നു. മണിക്കെതിരെ പി ടി തോമസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം എം മണിക്കെതിരെ സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം തുടരും. എം എം മണി രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനകീയ പ്രശ്നങ്ങളിൽ ചർച്ച നടക്കേണ്ടതിനാൽ സഭ ബഹിഷ്കരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.