ചന്ദ്രബാബുനായിഡു (ആന്ധ്രാപ്രദേശ്), മമതാ ബാനര്‍ജി (പശ്ചിമബംഗാള്‍), കെ.ചന്ദ്രശേഖരറാവു(തെലങ്കാന),അരവിന്ദ് കെജ്രിവാള്‍(ദില്ലി) എന്നിവരാണ് പിണറായിയെ കൂടാതെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന മുഖ്യമന്ത്രിമാര്‍.

ബെംഗളൂരു: കോണ്‍ഗ്രസ് പിന്തുണയോടെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് പിണറായി വിജയനടക്കം രാജ്യത്തെ അഞ്ച് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം ദേശീയരാഷ്ട്രീയത്തിലെ പ്രമുഖരെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി കുമാരസ്വാമി ക്ഷണിച്ചിട്ടുണ്ട്. 

ചന്ദ്രബാബുനായിഡു (ആന്ധ്രാപ്രദേശ്), മമതാ ബാനര്‍ജി (പശ്ചിമബംഗാള്‍), കെ.ചന്ദ്രശേഖരറാവു(തെലങ്കാന),അരവിന്ദ് കെജ്രിവാള്‍(ദില്ലി) എന്നിവരാണ് പിണറായിയെ കൂടാതെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന മുഖ്യമന്ത്രിമാര്‍. 

ഇവരെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയഗാന്ധി, ബിഎസ്പി നേതാവ് മായാവതി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, മക്കള്‍ നീതിമന്‍ട്രം നേതാവും നടനുമായ കമലഹാസന്‍, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, രാഷ്ട്രീയലോക്ദള്‍ നേതാവ് അജിത്ത് സിങ്... തുടങ്ങിയ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നാതിനായി എത്തുന്നുണ്ട്. 

ബിജെപി ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് പ്രതിപക്ഷകക്ഷികളുടെ ഐക്യവേദി കൂടിയാക്കി മാറ്റാനാണ് കോണ്‍ഗ്രസിന്റെ നീക്കം.