Asianet News MalayalamAsianet News Malayalam

ഭാരത് ബന്ദ് രാവിലെ 9മണി മുതൽ 3മണിവരെ

ബന്ദ് സമാധാനപരമായിരിക്കണം എന്ന്  പ്രവർത്തകർക്ക്  നേതൃത്വം  നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളെ തടസ്സപ്പെടുത്താതെ പ്രതിഷേധിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ ആഹ്വാനം

Opposition calls for Bharat Bandh today
Author
India, First Published Sep 10, 2018, 6:10 AM IST

ദില്ലി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെ 9മണി മുതൽ 3മണിവരെ. ഇടതുപാര്‍ട്ടികള്‍, സമാജ്‍വാദി പാര്‍ട്ടി, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ജെഡിഎസ് , തൃണമൂൽ,  പിഡിപി അടക്കം 20 പാർട്ടികളാണ് കോൺഗ്രസിന്‍റെ ദേശീയ ബന്ധിന് പിന്തുണ നല്‍കുന്നത്.  

ബന്ദ് സമാധാനപരമായിരിക്കണം എന്ന്  പ്രവർത്തകർക്ക്  നേതൃത്വം  നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളെ തടസ്സപ്പെടുത്താതെ പ്രതിഷേധിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ ആഹ്വാനം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോളിന് 2 രൂപ 55 പൈസയും ഡീസലിന് 3 രൂപ 30 പൈസയുമാണ്  കൂടിയത്. 

Follow Us:
Download App:
  • android
  • ios