'സുരക്ഷയ്ക്ക് നടുവില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ ജനങ്ങള്‍ വഴി തടയുന്ന കാലം വിദൂരമല്ല'

തിരുവനന്തപുരം: സുരക്ഷയുടെ നടുവില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ ജനങ്ങള്‍ വഴിയില്‍ തടയുന്ന കാലം വിദൂരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരഭിമാനക്കൊല കേസില്‍ എസ് ഐക്ക് വീഴ്ച പറ്റിയെന്ന് ഇന്ന് മുഖ്യമന്ത്രി സമ്മതിച്ചതോടെ ഇത് പത്താമെത്ത തവണയാണ് പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നത്. 

രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന് ചൂണ്ടിക്കാണിക്കാന്‍ വീഴ്ചകളല്ലാതെ മറ്റൊന്നുമില്ലന്നും രമേശ് ചെന്നിത്തല .പൊലീസ് അതിക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി സെക്രട്ടറിയേറ്റിന് മുന്നില്‍ മെഴുകുതിരി തെളിച്ച് പ്രതിപക്ഷത്തന്റെ ആദരമൊരുക്കി.