കൂടിയാലോചന യഥാസമയം നടത്തുമെന്ന് നേതാക്കൾ
ദില്ലി:പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ദില്ലിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ രാജ്യസഭാ ഉപദ്ധ്യക്ഷ സ്ഥാനത്തെക്കുറിച്ച് തീരുമാനമായില്ല. കൂടിയാലോചന യഥാസമയം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ സഭയിൽ നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസുകൾ സിപിഎം വീണ്ടും നല്‍കും. അതേസമയം ടിഡിപിയുടെ പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്ത് ഏകാഭിപ്രായമില്ല.പാർലമെന്‍റ് മന്ദിരത്തിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്‍റെ ഓഫീസിലായിരുന്നു യോഗം.
