കണ്ണൂർ വിമാനത്താവള ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് രമേശ് ചെന്നിത്തല. വിഎസിനേയും ഉമ്മൻ ചാണ്ടിയേയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. 

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്ചുതാനന്ദനെയും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും വിമാനത്താവള ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമാനത്താവളത്തിനായി ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് ഉമ്മൻ ചാണ്ടിയും സ്ഥലം ഏറ്റെടുത്ത് കൈമാറിയത് വി എസ് സർക്കാരാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സർക്കാർ നടപടി അൽപ്പത്തരമാണെന്നും പ്രോട്ടോക്കോൾ ലംഘനവും ഉണ്ടായിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.