ജാതി-മത കോളങ്ങള്‍ പൂരിപ്പിക്കാതെ 1.23 ലക്ഷം കുട്ടികള്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലും 275 കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലും 239 കുട്ടികള്‍ രണ്ടാം വര്‍ഷത്തിലും പഠിക്കുന്നുണ്ടെന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്.
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ അദ്ധ്യായന വര്ഷം 1,24,147 കുട്ടികള് ജാതി, മതം കോളങ്ങള് പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരെ കോണ്ഗ്രസ്സ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫ് അവകാശലംഘനത്തിന് നോട്ടീസ് നല്കി.
ജാതി-മത കോളങ്ങള് പൂരിപ്പിക്കാതെ 1.23 ലക്ഷം കുട്ടികള് ഒന്ന് മുതല് 10 വരെ ക്ലാസുകളിലും 275 കുട്ടികള് ഹയര് സെക്കന്ഡറി ഒന്നാം വര്ഷത്തിലും 239 കുട്ടികള് രണ്ടാം വര്ഷത്തിലും പഠിക്കുന്നുണ്ടെന്നാണ് മന്ത്രി സഭയില് പറഞ്ഞത്. പക്ഷേ, ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. അഡ്മിഷന് വിവരങ്ങള് സോഫ്റ്റ്വെയറില് അപലോഡ് ചെയ്തപ്പോഴുണ്ടായ പിഴവാണിതെന്നാണ് പിന്നീട് വിശദീകരിക്കപ്പെട്ടത്. തെറ്റായ വിവരം നല്കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.സി ജോസഫ് എം.എല്.എ. അവകാശലംഘന നോട്ടീസില് പറഞ്ഞു.
