മദ്യനയം തിരുത്തിയാല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓണക്കാലത്ത് മദ്യ വില്പന കൂടിയത് സംശയത്തോടെ കാണണം. മദ്യ നയം അനുസരിച്ച് ബിവറേജസ് കോര്‍പറേഷന്റെ 10 ശതമാനം ഔട്ട് ലെറ്റുകള്‍ ഉടന്‍ പൂട്ടണമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.