തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‍കരിച്ചു. സര്‍ക്കാരിന് ഫ്യൂഡല്‍ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാവിലെ സഭ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിഷേധം ശക്തമായിരുന്നു. അതിനിടെ നിയമസഭക്ക് പുറത്ത് പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം മൂന്നാം ദിവസത്തേക്ക് കടന്നു .
അതിനിടെ ബാലാവകാശ കമ്മീഷൻ നിയമനം സംബന്ധിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും . മന്ത്രി കെ.കെ.ശൈലജക്കെതിരായ സിംഗിൾ ബെഞ്ച് പരാമർശം നീക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി .
ആരോഗ്യമന്ത്രിയെ ഇന്നു രാവിലെ കെഎസ്‍യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.
