തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകളെ സഹായിക്കാൻ സർക്കാർ പ്രവേശനത്തിൽ ആശയകുഴപ്പം ഉണ്ടാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വാശ്രയ മെഡിക്കൽ കരാര്‍ സംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ആരോഗ്യവകുപ്പ് കൊള്ളാവുന്ന മറ്റാരെയെങ്കിലും ഏൽപ്പിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. എന്നാല്‍ പ്രതിസന്ധിയില്ലെന്നും ഒഴിവുള്ള സീറ്റിൽ സ്പോട് അഡ്മിഷൻ സർക്കാർ നടത്തും എന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.