തിരുവനന്തപുരം: മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഒപ്പിട്ടു.
സുപ്രീംകോടതി പ്രവേശന നടപടികൾ റദ്ദാക്കിയ കണ്ണൂർ കോളജിലേക്കുള്ള വിദ്യാർഥി പ്രവേശനം സാധൂകരിക്കാൻ സർക്കാർ ഇറക്കിയ ഓർഡിനൻസ്, നേരത്തെ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഗവർണർ മടക്കി അയച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ സർക്കാരിൽ നിന്നുള്ള വിശദീകരണം ലഭിച്ച ശേഷമാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടത്.
കണ്ണൂർ മെഡിക്കൽ കോളജിലെ 150 സീറ്റിലെ പ്രവേശന നടപടികൾ അന്നത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശന മേൽനോട്ട സമിതി ചെയർമാനായിരുന്ന ജസ്റ്റീസ് ജയിംസ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് സർക്കാർ ഓർഡിനൻസ് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
