അപകടത്തില്‍ ഒരു കൈ നഷ്ടപ്പെട്ട ഇദ്ദേഹം തന്റെ വീടിനോട് ചേര്‍ന്നുള്ള, ഒരേക്കറോളം വരുന്ന പാടം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്.
ആലപ്പുഴ: അവശതകള് തളര്ത്താത്ത ആത്മധൈര്യം കൊണ്ട് കര്ഷകന് ജൈവ പച്ചക്കറി കൃഷിയില് നേടിയത് നൂറുമേനി. പെരുമ്പളം പഞ്ചായത്തില് അഞ്ചാം വാര്ഡില് ചാത്തനാട്ട് അപ്പുക്കുട്ടന് നായരാണ് കൃഷിയില് മികച്ച വിളവ് നേടിയത്. അപകടത്തില് ഒരു കൈ നഷ്ടപ്പെട്ട ഇദ്ദേഹം തന്റെ വീടിനോട് ചേര്ന്നുള്ള, ഒരേക്കറോളം വരുന്ന പാടം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. നിലം ഒരുക്കാനും, വിത്ത് പാകാനും, പരിപാലിയ്ക്കാനും ഭാര്യയും കൂട്ടിന് ഉണ്ടായിരുന്നു. വെള്ളരി, തണ്ണിമത്തന്, പാവല്, വെണ്ട, വഴുതന, പയറ്, പടവലം, ചീര, പച്ചമുളക് തുടങ്ങി വളരെ സമൃദ്ധമാണ് കൃഷിത്തോട്ടം. പൂര്ണ്ണമായും ജൈവകൃഷി രീതിയാണ് ഈ കര്ഷകന് തുടരുന്നത്.
