വൈദികര്‍ക്കെതിരായ ലൈംഗിക പരാതി സംസ്ഥാന വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

നിരണം:ഓർത്തഡോക്സ് സഭാ ലൈംഗികപീഡനപരാതിയിൽ സംസ്ഥാന വനിതാകമ്മീഷൻ ഡിജിപിയോട് റിപ്പോർട്ട് തേടി. കുമ്പസാരരഹസ്യം മുതലാക്കി ഭാര്യയെ അഞ്ചുവൈദികര്‍ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നാണ് ഭര്‍ത്താവിന്‍റെ പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ത നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്പമണ്‍, ദില്ലി ഭദ്രാസനത്തിലെ ഓരോ വൈദികരെയും താല്‍ക്കാലികമായി ചുമതലകളില്‍ നിന്നും നീക്കിയിരുന്നു.നിരണം ഭദ്രാസനത്തിലെത്തി പരാതിക്കാരനോട് നേരിട്ട് ഹാജരായി തെളിവ് നല്‍കാന്‍ അന്വേഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.