മദ്യനയത്തിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

ചെങ്ങന്നൂർ: മദ്യനയത്തിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ. കൂടുതൽ ബാറുകൾ തുറക്കാനുള്ള തീരുമാനം ശരിയല്ലെന്ന് ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിശ്വാസികൾ സ്ഥാനാർത്ഥികളെ നോക്കി മനസാക്ഷി വോട്ട് ചെയ്യുമെന്നും തോമസ് മാർ അത്തനാസിയോസ് പറഞ്ഞു.