വൈദികര്‍ ഉൾപ്പെട്ട ലൈംഗിക വിവാദത്തിൽ പരസ്യപ്രതികരണത്തിന് തയ്യാറാകാതെ മലങ്കര ഓര്‍ത്തഡോക്സ് സഭ
തിരുവല്ല: വൈദികര് ഉൾപ്പെട്ട ലൈംഗിക വിവാദത്തിൽ പരസ്യപ്രതികരണത്തിന് തയ്യാറാകാതെ മലങ്കര ഓര്ത്തഡോക്സ് സഭ. ചുമതലകളിൽ നിന്ന് നീക്കിയ വൈദികരിൽ ചിലര് ഇപ്പോഴും പള്ളികളിൽ ശുശ്രൂഷ നടത്തുന്നുണ്ടെന്ന് പരാതിക്കാരനായ തിരുവല്ല മല്ലപ്പള്ളി സ്വദേശി പറഞ്ഞു.ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് പുന:സ്ഥാപിക്കാൻ യുവാവ് ഫേസ്ബുക്കിന് പരാതി നൽകി
യുവതിയായ വീട്ടമ്മയെ വൈദികര് ലൈംഗികമായി ഉപയോഗിച്ചുവെന്ന പരാതിയിലാണ് മലങ്കര ഓര്ത്തഡോക്സ് സഭ മൗനം തുടരുന്നത്. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും ദില്ലി തുമ്പമണ് ഭദ്രാസനങ്ങളിലെ ഓരോ വൈദികരേയും ചുമതലകളിൽ നിന്ന് താൽകാലികമായി നീക്കിയെന്നാണ് സഭയുടെ വിശദീകരണം. എന്നാൽ ഇതിന് കാരണം വ്യക്തമാക്കുന്നില്ല. വൈദികരിൽ ചിലര് ഇപ്പോഴും ചുമതലകളിൽ തുടരുന്നുണ്ടെന്ന് പരാതിക്കാരനും ആക്ഷേപമുണ്ട്
വൈദികരെ സഭയിൽ നിന്ന് പുറത്താക്കണമെന്ന പരാതിക്കാരന്റെ ആവശ്യം അന്വേഷണ കമ്മീഷൻ റിപ്പോര്ട്ട് കിട്ടിയ ശേഷം പരിഗണിച്ചാൽ മതിയെന്നാണ് സഭാ നിലപാട്. എക്കൗണ്ട് ഹാക്ക് ചെയ്തതിനെതിരെ യുവാവ് ഫേസ് ബുക്കിന് പരാതി നൽകി. ക്രിസ്റ്റ്യൻ സഭകൾ കുമ്പാസരം എന്ന അസംബന്ധം നിര്ത്തലാക്കണമെന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ലൈംഗികവിവാദം പുറം ലോകത്തെ അറിയിച്ചത്. ഇടപെടലുകളും സ്വാധീനിക്കാനുള്ള ശ്രമവും ഉള്ളതിനാൽ തത്കാലം പൊലീസിൽ പരാതി നൽകേണ്ടെന്നാണ് യുവാവിന്റെ തീരുമാനം
