വീട്ടമ്മയെ പീഡിപ്പിച്ച കേസ് വൈദികന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണക്കും
തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി ഫാ. ജോൺസൻ വി.മാത്യു സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും കേസ് ആസൂത്രിതമാണെന്നുമാണ് വൈദികന്റെ വാദം. ഓർത്തഡോക്സ് വൈദികന്റെ ജാമ്യാ പേക്ഷയിൽ സർക്കാർ ഇന്ന് നിലപാട് അറിയിച്ചേക്കും. ഓർത്തഡോക്സ് സഭയിലെ നാലു വൈദികർ പ്രതികളായ കേസിൽ ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസ്, നാലാം പ്രതി ജെയ്സ് കെ ജോർജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
