വിശദീകരണവുമായി ഒളിവില്‍ കഴിയുന്ന വൈദികന്‍
കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ആരോപണങ്ങളില് വിശദീകരണവുമായി രംഗത്ത്. എബ്രഹാം വര്ഗ്ഗീസ് ആണ് കുറ്റം നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. താന് തെറ്റുചെയ്തിട്ടില്ലെന്നും ബാലത്സാംഗം നടന്നുവെന്ന പറയുന്ന സമയം സ്ഥലത്ത് ഇല്ലായിരുന്നുവെന്നും എബ്രഹാം വര്ഗ്ഗീസ് പറഞ്ഞു.
ഒളിവില് കഴിയുന്ന വൈദികനെ ക്രൈംബ്രാഞ്ച് തെരയുന്നതിനിടെയാണ് വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. ഓർത്തഡോക്സ് സഭയിലെ നാലു വൈദികർ പ്രതികളായ കേസിൽ ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസ്, നാലാം പ്രതി ജെയ്സ് കെ ജോർജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്
