വിചാരണ കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത്. രണ്ടാഴ്ചത്തെ സമയമാണ് കീഴടങ്ങാൻ സുപ്രീം കോടതി നൽകിയിരുന്നത്. എന്നാൽ ഓഗസ്റ്റ് 13 ന് തന്നെ കീഴടങ്ങാമെന്ന് പ്രതികളുടെ അഭിഭാഷകർ അറിയിക്കുകയായിരുന്നു.
കൊല്ലം: വീട്ടമ്മയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ ഇന്ന് കീഴടങ്ങും. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസും നാലാം പ്രതി ജെയ്സ് കെ. ജോര്‍ജ്ജുമാണ് കീഴടങ്ങുക. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാനായിരുന്നു പരമോന്നത നീതിപീഠത്തിന്റെ നിർദ്ദേശം. ഇന്ന് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാനാണ് സാധ്യത. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം
കേരള പൊലീസ് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വൈദികർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. കീഴടങ്ങിയ ശേഷം അന്നു തന്നെ ജാമ്യത്തിന് അപേക്ഷിക്കാം. വിചാരണ കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത്. രണ്ടാഴ്ചത്തെ സമയമാണ് കീഴടങ്ങാൻ സുപ്രീം കോടതി നൽകിയിരുന്നത്. എന്നാൽ ഓഗസ്റ്റ് 13 ന് തന്നെ കീഴടങ്ങാമെന്ന് പ്രതികളുടെ അഭിഭാഷകർ അറിയിക്കുകയായിരുന്നു.
തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വൈദികര്‍ ഇന്ന് ജാമ്യാപേക്ഷയും നൽകും. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. കേസിലെ മറ്റ് രണ്ട് പ്രതികളായ വൈദികര്‍ ഇപ്പോൾ ജാമ്യത്തിലാണ്. മുൻകൂർ ജാമ്യാപേക്ഷ നൽകേണ്ട കേസല്ല ഇതെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ. പീഡനത്തിന് ഇരയായ വീട്ടമ്മ നൽകിയ പരാതി ഏറെ ഗാരവമുള്ളതാണെന്നായിരുന്നു കേരള സർക്കാരിന്റെ വാദം.
