Asianet News MalayalamAsianet News Malayalam

ബിൻ ലാദന്‍റെ മകൻ ഹംസ ആഗോള തീവ്രവാദി പട്ടികയിൽ

Osama bin Laden son Hamza bin Laden US counter terrorism blacklist
Author
New Delhi, First Published Jan 6, 2017, 1:13 AM IST

കാബൂള്‍: ഒസാമ ബിൻ ലാദന്‍റെ മകൻ ഹംസ ബിൻ ലാദനെ അമേരിക്ക ആഗോള തീവ്രവാദികളുടെ പട്ടികയിൽപ്പെടുത്തി. 2011 ൽ ഒസാമ കൊല്ലപ്പെട്ട ശേഷം അൽഖൊയ്ദയിൽ സജീവമാണ് ഹംസ ബനൻ ലാദൻ. 

അമേരിക്കക്കെതിരെ പോരാട്ടം തുടരണമെന്നാവശ്യപ്പെട്ട് ഹംസയുടെ ശബ്ദ സന്ദേശങ്ങൾ ഈയിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി. അയ്മൻ അൽ സവാഹിരിയാണ് ഇപ്പോൾ അൽ ഖൗയ്ദയ്ക്ക് നേതൃത്വം നൽകുന്നത്.

Follow Us:
Download App:
  • android
  • ios