തൊഴിലവസരങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് സൗദി ഓജര്‍ കമ്പനിയില്‍ നിന്ന് നേരിട്ട് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയത് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ്. ഇന്നലെ കോണ്‍സുലേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇരുപതോളം കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഇതിനു ശേഷം കമ്പനി പ്രതിനിധികള്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സൗദി ഓജര്‍ കമ്പനിയുടെ വിവിധ ലേബര്‍ കേമ്പുകള്‍ സന്ദര്‍ശിച്ചു. പുതിയ ജോലി തേടുന്ന ഇന്ത്യന്‍ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. ശുചീകരണ തൊഴിലാളികള്‍ മുതല്‍ എഞ്ചിനീയര്‍മാര്‍ വരെ ഇന്റര്‍വ്യൂവിന് എത്തിയിരുന്നു.

ജോലി ലഭിക്കുന്നവരുടെ സ്‌പോണ്‍സര്‍ഷിപ്പ് പുതിയ കമ്പനിയിലേക്ക് മാറും. എന്നാല്‍ അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഉണ്ടെങ്കിലും പല സ്ഥാപനങ്ങളും അര്‍ഹമായ ശമ്പളം വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികളുടെ പ്രതിനിധികള്‍ ലേബര്‍ കേമ്പുകള്‍ സന്ദര്‍ശിക്കുമെന്ന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.