മുംബൈ: 2006 ഔറംഗബാദ് ആയുധക്കടത്ത് കേസിൽ കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ലഷ്കർ ഭീകരൻ അബു ജുൻഡാൽ ഉൾപെടെ 12 പേർക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയാണ് ശിക്ഷ പ്രഖ്യപിക്കുക.
കേസിൽ ഉൾപെട്ട ഇരുപത്തിരണ്ട് പ്രതികളില്‍ പത്തുപേരെ കോടതി വെറുതെ വിട്ടിരുന്നു. 2002 ഗുജറാത്ത് കലാപത്തിനുശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കാന്‍ ആയുധം ശേഖരിച്ചു എന്നാണ് പ്രതികൾക്കെതിരായ കുറ്റം. 2006 മെയ് 8നാണ് ഔറംഗാബാദിൽനിന്നും മഹാരാഷ്ട്ര എടിഎസ് വൻ ആയുധ ശേഖരം പിടികൂടിയത്. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച അബുജുന്ഡജാലിനെ 2012ൽ സൌദി പിടികൂടി ഇന്ത്യക്ക് കൈമാറുകയായിരുന്നു.
