മദ്യലഹരിയില്‍ പോലീസുകാരന്‍റെ മുകളില്‍ കാറോടിച്ചു കയറ്റി

കാക്കിനാട: മദ്യലഹരിയില്‍ പോലീസുകാരന്‍റെ മുകളില്‍ കാറോടിച്ചു കയറ്റി. ആന്ധ്രാപ്രദേശിലെ കകിനഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. കാര്‍ നിര്‍ത്താനുള്ള പോലീസുകാരുടെ നിര്‍ദേശം അവഗണിച്ച് മുന്നോട്ടെടുത്ത കാര്‍ തടയാന്‍ ശ്രമിച്ച പോലീസുകാരനെ ഇടിച്ചുതെറിച്ചു. അയാളുടെ ദേഹത്തുകൂടി കാര്‍ കയറ്റിക്കൊണ്ടുപോകുന്നതായി പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമാണ്.

പോലീസ് പല തവണ കാര്‍ തടയാന്‍ ശ്രമിക്കുന്നത് ദൃശ്യത്തിലുണ്ട്. ഒരു തവണ നാലു പോലീസുകാര്‍ ചേര്‍ന്ന് കാര്‍ ബലമായി തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അവരെ തട്ടിമാറ്റി മുന്നോട്ടുനീങ്ങിയ കാര്‍ തടയാന്‍ ഒരു പോലീസുകാരന്‍ ബാരിക്കേഡ് റോഡിലേക്ക് എടുത്തുവച്ചു. ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ച കാര്‍ പോലീസുകാരനെയും ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.